വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; മൂന്നുപേർ മരിച്ചു
Tuesday, May 28, 2024 10:57 PM IST
ജയ്പുർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ കോട്ഡ തഹസിൽ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് പേർ മരിച്ചു.22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാബു (50), മസ്രു (40), അമിയ ദേവി (35) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഇവിടെ ഒരു വിവാഹനിശ്ചയ ചടങ്ങ് ഉണ്ടായിരുന്നു. ചടങ്ങിൽ നൂറോളം അതിഥികൾ പങ്കെടുത്തിരുന്നു. അവരിൽ പലർക്കും വീട്ടിലേക്ക് മടങ്ങിയ ഉടൻ തന്നെ അസുഖം ബാധിച്ചുവെന്ന് കോട്ഡ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അശോക് കുമാർ സിംഗ് പറഞ്ഞു.
ഫുഡ് സേഫ്റ്റി ഓഫീസർ ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ഉദയ്പൂരിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ശങ്കർ ബാംനിയ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.