ക​ന​ത്ത മ​ഴ​യും കാ​റ്റും; തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു
ക​ന​ത്ത മ​ഴ​യും കാ​റ്റും; തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു
Tuesday, May 28, 2024 11:01 PM IST
മാ​വേ​ലി​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര കൊ​യ്പ്പ​ള്ളി കാ​രാ​ൺ​മ ചി​റ​യി​ൽ കു​ള​ങ്ങ​ര വീ​ട്ടി​ൽ ധ​ർ​മ​പാ​ല​ന്‍റെ​യും ജ​യ​ശ്രീ​യു​ടെ​യും മ​ക​ൻ അ​ര​വി​ന്ദ് (30) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൈ ​ക​ഴു​കാ​ൻ വീ​ടി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന തെ​ങ്ങ് ഒ​ടി​ഞ്ഞ് അ​ര​വി​ന്ദി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ അ​ര​വി​ന്ദ് മ​രി​ച്ചു. മൃ​ത​ദേ​ഹം ത​ട്ടാ​ര​മ്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ​ഹോ​ദ​രി: ഐ​ശ്വ​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<