രാ​സ ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
രാ​സ ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, May 28, 2024 11:19 PM IST
കൊ​ച്ചി: ആ​റ് എ​ൽ​എ​സ്ഡി സ്റ്റാ​മ്പും, മൂ​ന്ന് ഗ്രാ​മോ​ളം രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് കൊ​ച്ചി​യി​ൽ പി​ടി​യി​ൽ. ഞാ​റ​യ്ക്ക​ൽ ഇ​ട​വ​ന​ക്കാ​ട് കോ​ട്ട​ത്ത​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (36) നെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും ആ​ലു​വ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബൈ​ക്കി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പോ​കു​മ്പോ​ൾ യു​സി കോ​ള​ജി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ൽ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു രാ​സ​ല​ഹ​രി​യും എ​ൽ​എ​സ്‌​ഡി സ്റ്റാ​മ്പും. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<