കോഴിക്കോട് തെരുവുനായ ആക്രമണം; എട്ടുവയസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു
Wednesday, May 29, 2024 12:54 AM IST
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. ദിഖ്റ അഹ്ലം ( എട്ട് ), കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് എട്ടുവയസുകാരിക്ക് നായയുടെ കടിയേറ്റത്. പിന്നാലെ ചന്ദ്രിയെയും നായ ആക്രമിച്ചു.
പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.