നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു
നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു
Thursday, May 30, 2024 12:59 AM IST
മും​ബൈ: റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു. പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ രം​ഗോ​ണി​ലാ​ണ് സം​ഭ​വം.

ഭാ​ണ്ഡൂ​പ് പ്ര​ദേ​ശ​വാ​സി​യാ​യ മ​രി​ച്ച പെ​ൺ​കു​ട്ടി മു​ത്ത​ശി​ക്കൊ​പ്പ​മാ​ണ് റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന 14 പേ​ർ​ക്കൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട്, മു​ത്ത​ശി​യും മ​റ്റു​ള്ള​വ​രും ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പോ​യി. എ​ന്നാ​ൽ പെ​ൺ​കു​ട്ടി മ​റ്റു​ള്ള​വ​ര​റി​യാ​തെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ കി​ട​ന്ന് കു​ട്ടി ക​ര​ഞ്ഞ​പ്പോ​ൾ ആ​ളു​ക​ൾ ഓ​ടി​യെ​ത്തി കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<