റീ​ൽ​സ് വീ​ഡി​യോ എ​ടു​ക്കാ​ൻ കൗ​മാ​ര​ക്കാ​ര​ൻ പു​ഴ​യി​ലേ​ക്ക് ചാ​ടി; വ​ള്ളി​യി​ൽ തൂ​ങ്ങി ര​ക്ഷ​പെ​ട്ടു
റീ​ൽ​സ് വീ​ഡി​യോ എ​ടു​ക്കാ​ൻ കൗ​മാ​ര​ക്കാ​ര​ൻ പു​ഴ​യി​ലേ​ക്ക് ചാ​ടി; വ​ള്ളി​യി​ൽ തൂ​ങ്ങി ര​ക്ഷ​പെ​ട്ടു
Thursday, May 30, 2024 6:33 AM IST
പ​ത്ത​നം​തി​ട്ട: സു​ഹൃ​ത്തി​നോ​ട് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ത്തി​ല്‍ നി​ന്നും നി​റ​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​യി​ലേ​ക്ക് ചാ​ടി​യ 19 വയസുകാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

പ​ത്ത​നം​തി​ട്ട എ​ലി​മു​ള്ളും പ്ലാ​ക്ക​ല്‍ സ്വ​ദേ​ശി സു​ധി​മോ​ൻ (19) ആ​ണ് പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് ത​ണ്ണി​ത്തോ​ട് മു​ണ്ടോ​മൊ​ഴി പാ​ല​ത്തി​ലാണ് സംഭവമുണ്ടായത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സു​ഹൃ​ത്തി​നോ​ട് വീ​ഡി​യോ എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്നു​പോ​യി പാ​ല​ത്തി​ന്‍റെ ന​ടു​വി​ല്‍ നി​ന്നും ഇ​യാ​ള്‍ എ​ടു​ത്തു​ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

തു​ട​ർ​ന്ന്, അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വ​ള്ളി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന നി​ല​യി​ൽ സു​ധി​മോ​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ധി​മോ​ന്‍റെ സു​ഹൃ​ത്ത് അ​ഭി​ജി​ത്താ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<