കൊ​ച്ചി: കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ദു​ബാ​യി​യി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്സ് വി​മാ​നം വൈ​കി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ദൂ​ര​ക്കാ​ഴ്ച​യ്ക്ക് പ്ര​യാ​സം വ​ന്ന​തോ​ടെ ഇ​കെ532 എ​മി​റേ​റ്റ് വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടി​രു​ന്നു. പി​ന്നീ​ട് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ രാ​വി​ലെ 6.20ഓ​ടെ വി​മാ​നം കൊ​ച്ചി​യി​ല്‍ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​നം വൈ​കി​യ​തോ​ടെ കൊ​ച്ചി​യി​ല്‍ നി​ന്ന് ദു​ബാ​യി​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​ന്നു. പു​ല​ര്‍​ച്ചെ 4.30ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം രാ​വി​ലെ 10ന് ​ശേ​ഷം മാ​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളൂ എ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.