നിർമാണത്തിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മരിച്ചു
Wednesday, June 12, 2024 3:25 PM IST
കൽപ്പറ്റ: കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് പനമരം എരനെല്ലൂരിലാണ് സംഭവം. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്.
നിർമാണപ്രവർത്തനത്തിനിടെ കിണറിന്റെ പടവ് തകർന്ന് വീഴുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ കിണറ്റിൽ അകപ്പെട്ടുപോകുകയായിരുന്നു. പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.