കുവൈത്തിലുണ്ടായ തീപിടിത്തം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി
Wednesday, June 12, 2024 6:18 PM IST
ന്യൂഡൽഹി: കുവൈത്ത് സിറ്റിയിലുണ്ടായ തീപിടിത്തം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോദി പറഞ്ഞു.
കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ എംബസി കുവൈത്തിലെ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
തീപിടിത്തത്തിൽ 11 മലയാളികൾ ഉൾപ്പെടെ 21 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. 41 പേരാണ് അപകടത്തിൽ മരിച്ചത്.