ഇപ്പോഴുള്ളത് പുത്തൻ മോദി: രാഹുൽ ഗാന്ധി
Wednesday, June 12, 2024 11:15 PM IST
കൽപ്പറ്റ: തെരഞ്ഞെടുപ്പിനുമുന്പുകണ്ട മോദിയല്ല ഇപ്പോഴുള്ളതെന്ന് രാഹുൽ ഗാന്ധി എംപി. രാജ്യത്തിന്റെ ഭാഷയും സംസ്കാരവും വൈവിധ്യവും ചരിത്രവും ബഹുമാനിക്കപ്പെടേണ്ടതാണ്. എന്നാൽ ഇതിനു വിരുദ്ധമായാണ് മോദി സർക്കാർ കഴിഞ്ഞ 10 വർഷവും പ്രവർത്തിച്ചത്.
ഭരണഘടനയെ നിരന്തരം ആക്രമിക്കുന്ന ബിജെപി ഒരു ഭാഷയും ഒരു ആശയവും അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത്. മാറ്റിമറിക്കുമെന്ന് പറഞ്ഞശേഷം അധികാരത്തിലെത്തിയപ്പോൾ ഭരണഘടനയെ തൊട്ടുനമിക്കുന്നതാണ് കണ്ടത്.
ഭരണഘടനയെ തൊട്ടുകളിക്കാൻ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ല. ഇന്ത്യ എന്ന ആശയത്തെ ആക്രമിച്ചതാണ് യുപിയിൽ ഉൾപ്പെടെ ബിജെപിയെ പരാജയത്തിലേക്ക് നയിച്ചത്.
ഇന്ത്യാ മുന്നണിയുടെ മാരക പ്രഹരമേറ്റ സർക്കാരാണ് കേന്ദ്രത്തിലുള്ളത്. രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള ശേഷി സർക്കാരിനില്ല. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ചേർന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.