വിദ്യാർഥിനിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ‌
വിദ്യാർഥിനിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ‌
Thursday, June 13, 2024 1:21 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സി​പി​ഐ നേ​താ​വ് പി​ടി​യി​ല്‍. സി​പി​ഐ ക​ള്ളി​ക്കാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്വ​കാ​ര്യ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​ണ് രാ​ജേ​ന്ദ്ര​ന്‍. രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ ട്യൂ​ഷ​ന് എ​ത്തി​യ കു​ട്ടി​യെ ആ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യ്ക്ക് നേ​രെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ലൈം​ഗി​ക അ​തി​ക്ര​മം.

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ സ്‌​പെ​ഷ്യ​ല്‍ ട്യൂ​ഷ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ രാ​ജേ​ന്ദ്ര​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി വീ​ട്ടു​കാ​രോ​ട് ഇ​ക്കാ​ര്യം പ​റ​യു​ക​യും വീ​ട്ടു​കാ​രും കു​ട്ടി​യും പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<