നാഗ്പൂരിൽ പടക്കനിർമാണ ഫാക്ടറിയിൽ സ്ഫോടനം; അഞ്ച് മരണം
Thursday, June 13, 2024 8:19 PM IST
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ധംന ഗ്രാമത്തിലെ ചാമുണ്ഡി എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിൽ തൊഴിലാളികൾ സ്ഫോടകവസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തുകയാണ് നാഗ്പുർ പോലീസ് കമ്മീഷണർ രവീന്ദർ സിംഗാൾ പറഞ്ഞു.