തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​യാ​ലു​ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ്ര​ത്യേ​ക ആം​ബു​ല​ൻ​സു​ക​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഇ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നോ​ർ​ക്ക​യ്ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

തീ​പി​ടി​ത്ത​ത്തി​ൽ 24 മ​ല​യാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ 23 പേ​രെ തി​രി​ച്ച​റി​ഞ്ഞു.