ഹൈറിച്ച് തട്ടിപ്പ്: ഉടമകളെ ഇഡി ചോദ്യം ചെയ്തു
Friday, June 14, 2024 12:04 AM IST
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ ഹൈറിച്ച് കമ്പനി ഉടമകളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന പ്രതാപന് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിവരെ തുടര്‍ന്നു.
കഴിഞ്ഞ ദിവസം ഹൈറിച്ചിന്റെ കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഓഫീസുകളിലും മാര്‍ക്കറ്റിംഗ് പങ്കാളികളുടെ വീടുകളിലും ഇഡി വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.
കേരളത്തില്‍ മാത്രം 15 സ്ഥലങ്ങളിളാണ് റെയ്ഡ് നടന്നത്. നിരവധി രേഖകളും പണവും പിടിച്ചെടുത്തിരുന്നു. സ്വത്തുക്കള്‍ മരവിപ്പിക്കാനും നടപടി ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഉടമകളെ വീണ്ടും ചോദ്യം ചെയ്തത്.
ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവില്‍ ഹൈറിച്ച് കമ്പനി 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍.