കുവൈറ്റ് ദുരന്തം; രണ്ട് പേർ റിമാൻഡിൽ
Friday, June 14, 2024 12:48 AM IST
കുവൈറ്റ് സിറ്റി: ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ കുവൈറ്റ് സർക്കാർ നടപടികൾ കടുപ്പിക്കുന്നു. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേരെ റിമാൻഡു ചെയ്തെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.
ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനുമാണ് റിമാൻഡിലായത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈറ്റ് സ്ഥിരീകരിച്ചു.
അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.