കൊ​ച്ചി: അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ൺ വി​വാ​ഹി​ത​നാ​കു​ന്നു. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ല​ടി മാ​ണി​ക്ക​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​ണു വ​ധു. വി​വാ​ഹ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും എ​ത്തി പെ​ണ്ണു​കാ​ണ​ൽ ന​ട​ത്തി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ഇ​രു കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്നു വി​വാ​ഹ​ത്തീ​യ​തി തീ​രു​മാ​നി​ക്കും.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​യാ​ണ് 42 വ​യ​സു​കാ​ര​നാ​യ റോ​ജി. 2016 മു​ത​ൽ അ​ങ്ക​മാ​ലി​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്. അ​ന്നു മു​ത​ൽ താ​മ​സ​വും അ​ങ്ക​മാ​ലി​യി​ൽ ത​ന്നെ.