കൊ​ച്ചി: വ​ട​ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ "കാ​ഫി​ര്‍'​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ പി.​കെ. ഖാ​സി​മി​ന് എ​തി​രെ പ്ര​ഥ​മ ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖാ​സി​മി​ന്‍റെ വി​വോ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. വ്യാ​ജ സ്‌​ക്രീ​ന്‍ ഷോ​ട്ട് പോ​സ്റ്റ് ചെ​യ്ത​തും പ്ര​ച​രി​പ്പി​ച്ച​തും ഖാ​സി​മി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സ്‌​ക്രീ​ന്‍ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച പോ​രാ​ളി ഷാ​ജി, അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ള്‍ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലു​ക​ള്‍​ക്ക് എ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫേ​സ്ബു​ക്കി​ല്‍ നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കും. സൈ​ബ​ര്‍ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലി​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.