പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട്ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വീ​ണ്ടും പു​ലി​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍. പ​രാ​തി​യെ തു​ട​ര്‍​ന്ന് നെന്മാറ എംഎൽഎ കെ.​ബാ​ബുവും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.

രാ​വി​ലെ അ​ഞ്ച​ര​യോ​ടെ പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തി​യ യു​വാ​വാ​ണ് കേ​ശ​വ​ന്‍​കോ​ടി​ന് സ​മീ​പം പു​ലി ഓ​ടി​മാ​റു​ന്ന​താ​യി ക​ണ്ട​ത്. പു​ലി​യെ പി​ടി​കൂ​ടാ​ന്‍ പ്ര​ദേ​ശ​ത്ത് ഉ​ട​ന്‍ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​രു​പ​ത് ദി​വ​സം മു​മ്പാ​ണ് പ്ര​ദേ​ശ​ത്ത് മ​റ്റൊ​രു പു​ലി ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ​ത്. വ​നം​വ​കു​പ്പെ​ത്തി മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി​യെ​ങ്കി​ലും പു​ലി പി​ന്നീ​ട് ച​ത്തി​രു​ന്നു.