അരവിന്ദ് കേജരിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും
Wednesday, June 19, 2024 6:44 AM IST
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വാദംകേൾക്കും. കേജരിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്.
ഇഡിയുടെ അപേക്ഷ പ്രകാരം കോടതി മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം കോടതി തള്ളിയിരുന്നു.
വൈദ്യപരമായ ആവശ്യങ്ങൾ ലഭ്യമാക്കണമെന്ന് തിഹാർ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.