തൃണമൂല്‍ മടുത്തു;കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു: പ്രണബ് മുഖര്‍ജിയുടെ മകന്
Wednesday, June 19, 2024 12:38 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്ക് മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നതായും അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുന്‍ രാഷ്ട്രപതിയുടെ മകനും ടിഎംസി നേതാവുമായ അഭിജിത്ത് മുഖര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലി മടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെത്തിയശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചതായും അഭിജിത്ത് പറഞ്ഞു. തന്റെ ആഗ്രഹം പരിഗണിക്കാമെന്നും കാത്തിരിക്കാനും അവര്‍ പറഞ്ഞതായും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് പറയുന്നുവോ അന്ന് തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ താന്‍ ഒരുക്കമാണെന്നും അഭിജിത്ത് അറിയിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന അഭിജിത്ത് 2014 മുതല്‍ 2019വരെ ബംഗാളിലെ ജന്ഗിപുര് മണ്ഡലത്തിലെ എംപി ആയിരുന്നു. 2019ല്‍ ടിഎംസി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. 2021ല്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.