ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു
Wednesday, June 19, 2024 5:27 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചുവെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഭീകരരെ സഹായിച്ച ഒരാൾ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും സുരക്ഷാ സേനയും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടല്‍ നടന്നത്. വെള്ളിയാഴ്ച യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം.