തമിഴ്നാട്ടില്‍ വാഹനാപകടം; മലയാളിയായ നേവി ഉദ്യോഗസ്ഥന് മരിച്ചു
Friday, June 21, 2024 12:39 PM IST
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നേവി ഉദ്യോഗസ്ഥന് മരിച്ചു. മലപ്പൂറം വണ്ടൂര്‍ തിരുവാലി സ്വദേശി വിഷ്ണു ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. വിഷ്ണു സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചാണ് അപകടമുണ്ടായത്.