ഗു​രു​വാ​യൂ​ർ: ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​ന​മൊ​രു​ക്കാ​ൻ ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ സ്പെ​ഷ്യ​ൽ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.

രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ എ​ല്ലാ ദി​വ​സ​വും വി​ഐ​പി, സ്പെ​ഷ്യ​ൽ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഭ​ക്ത​ജ​ന തി​ര​ക്ക് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന എ​ല്ലാ ഭ​ക്ത​ർ​ക്കും സു​ഖ​ദ​ർ​ശ​ന​മൊ​രു​ക്കാ​നാ​ണ് ഈ ​തീ​രു​മാ​നം.

ചോ​റൂ​ണ് വ​ഴി​പാ​ട് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പെ​ഷ്യ​ൽ ദ​ർ​ശ​ന​വും ശ്രീ​കോ​വി​ൽ നെ​യ്യ് വി​ള​ക്ക് വ​ഴി​പാ​ടു​കാ​ർ​ക്കു​ള്ള ദ​ർ​ശ​ന​ത്തി​നും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

പൊ​തു അ​വ​ധി ദി​ന​ങ്ങ​ളാ​യ ജൂ​ലൈ 13 മു​ത​ൽ 16 വ​രെ കൂ​ടു​ത​ൽ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ക്ഷേ​ത്രം ഉ​ച്ച​യ്ക്ക് ശേ​ഷം 3.30 ന് ​തു​റ​ക്കാ​നും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.