നീറ്റ് ചോദ്യപേപ്പർ ചോർച്ച : മുഖ്യസൂത്രധാരൻ അറസ്റ്റിൽ
Saturday, June 22, 2024 9:45 PM IST
ന്യൂഡൽഹി : നീറ്റ് - യുജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യ സൂത്രധാരനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലെ നീംക സ്വദേശി രവി അത്രിയാണ് അറസ്റ്റിലായത്.
സോൾവർ ഗ്യാംഗ് എന്നറിയപ്പെടുന്ന ഒരു നെറ്റ്വർക്ക് വഴി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സോൾവ്ഡ് ചോദ്യപേപ്പറുകൾ അപ്ലോഡ് ചെയ്യുന്നതാണ് ഇയാളുടെ പ്രവർത്തന രീതി.
മെഡിക്കൽ പ്രവേശന പരീക്ഷാ പേപ്പറുകൾ ചോർത്തിയെന്നാരോപിച്ച് 2012ൽ ഡൽഹി ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.