വയനാട്ടിൽ കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു
Sunday, June 23, 2024 7:53 AM IST
കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണം. കോണിച്ചിറയിൽ ശനിയാഴ്ച രാത്രി പത്തോടെയാണ് കടുവയിറങ്ങിയത്.
പ്രദേശത്ത് ഇറങ്ങിയ കടുവ മൂന്ന് പശുക്കളെ പിടികൂടി. മാളിയേക്കൽ ബെന്നി എന്നയാളുടെ പശുക്കളെയാണ് കടുവ കൊന്നത്.
കിഴക്കേൽ സാബു എന്നയാളുടെ പശുവിനെയും കടുവ ആക്രമിച്ചിരുന്നു. തോൽപ്പെട്ടി 17 എന്ന ആൺ കടുവയാണ് പശുക്കളെ കൊന്നത്.