യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Sunday, June 23, 2024 12:35 PM IST
പാലക്കാട്: യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26) ആണ് മരിച്ചത്.
യുവതിയുടെ ഭർത്താവനെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയമുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.
ഭർത്താവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.