ആ​വ​ശ്യ​ത്തി​ന് പ്ല​സ് വ​ൺ സീ​റ്റി​ല്ലെ​ന്ന സ​ത്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണം: ഷാ​ഫി പ​റ​മ്പി​ൽ
ആ​വ​ശ്യ​ത്തി​ന് പ്ല​സ് വ​ൺ സീ​റ്റി​ല്ലെ​ന്ന സ​ത്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണം: ഷാ​ഫി പ​റ​മ്പി​ൽ
Sunday, June 23, 2024 1:36 PM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള പ്ല​സ് വ​ണ്‍ സീ​റ്റി​ല്ല എ​ന്ന സ​ത്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മ​റ്റു ധൂ​ർ​ത്തു​ക​ൾ കു​റ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എം​പി.

സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മോ​ശ​കാ​രാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി സീ​സ​ണ​ല്‍ ഇ​ഷ്യു ആ​ക്കി സ​ര്‍​ക്കാ​ര്‍ ഇ​നി​യും നി​ല​നി​ര്‍​ത്ത​രു​തെ​ന്നും പ​ഠി​ക്കാ​ൻ വേ​ണ്ടി എ​ല്ലാ വ​ര്‍​ഷ​വും കു​ട്ടി​ക​ള്‍ പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദ​മാ​കാ​ൻ യു​വ നേ​താ​വ് എ​ത്തു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഉ​ട​ൻ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്കും നാ​ട്ടി​ലെ വി​ക​സ​ന​ത്തി​നും കൂ​ടെ നി​ല്‍​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​യ നേ​താ​വ് ത​ന്നെ വ​രു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<