കോ​ഴി​ക്കോ​ട്: ഛർ​ദി​യും ത​ല​വേ​ദ​ന​യും അ​ട​ക്ക​മു​ള്ള ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 12 വ​യ​സു​കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. ഇ​രു​മൂ​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഫാ​റൂ​ഖ് കോ​ളജി​ന​ടു​ത്ത് അ​ച്ചം​കു​ള​ത്തി​ല്‍ കു​ട്ടി കു​ളി​ച്ചി​രു​ന്നു. ഇ​താ​വാം രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

കു​ള​ത്തി​ല്‍ കു​ളി​ച്ച് ആ​റ് ദി​വ​സം ക​ഴി​ഞ്ഞാ​ണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. കു​ള​ത്തി​ല്‍ കു​ളി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച് ര​ണ്ട് കു​ട്ടി​ക​ളാ​ണ് അ​ടു​ത്ത​യി​ടെ മ​രി​ച്ച​ത്. ക​ണ്ണൂ​ർ തോ​ട്ട​ട സ്വ​ദേ​ശി​യാ​യ 13 വ​യ​സു​കാ​രി​യും മ​ല​പ്പു​റം മു​ന്നി​യൂ​ർ സ്വ​ദേ​ശി​യാ​യ അ​ഞ്ച് വ​യ​സു​കാ​രി​യു​മാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.