അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരു കുട്ടി കൂടി രോഗമുക്തി നേടി
Thursday, August 22, 2024 10:27 PM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് ആശുപത്രി വിട്ടത്.
ഇരുപത് ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു.
മസ്തിഷ്കജ്വരം ബാധിച്ച രണ്ടു കുട്ടികള്‍ നേരത്തേ രോഗമുക്തി നേടിയിരുന്നു.