പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ
Sunday, June 30, 2024 2:28 PM IST
കൊച്ചി: ആലുവയിൽ പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ബോർഡുകളാണ് നീക്കം ചെയ്തത്.
ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ മുന്നിൽ ആലുവ പോലീസും ട്രാഫിക് പോലീസും ചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചത്. സംഭവത്തിൽ ആലുവ പോലീസ് അന്വേഷണം തുടങ്ങി.