ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരി മരിച്ചു
Monday, July 1, 2024 8:54 AM IST
ഇടുക്കി: അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്കൂള്‍ വിദ്യാര്‍ഥി ജോവാന സോജ (ഒമ്പത്) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കുടുങ്ങിയ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.