കര്‍ണാടകയിലെ റായ്ച്ചുരില്‍ ജനക്കൂട്ടം പുള്ളിപ്പുലിയെ അടിച്ചുകൊന്നു
Sunday, July 7, 2024 9:24 PM IST
റായ്ച്ചുര്‍: കര്‍ണാടകയിലെ റായ്ച്ചുരില്‍ ആളുകളെ ആക്രമിച്ച പുള്ളിപ്പുലിയെ ജനക്കൂട്ടം അടിച്ചുകൊന്നു. ഇന്ന് രാവിലെയാണ് സംഭവം.
ദിയോദുര്ഗ താലൂക്കിലെ കമദല് ഗ്രാമത്തിലെ മൂന്ന് പേരെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. തുടര്‍ന്നാണ് ജനക്കൂട്ടം സംഘടിച്ചെത്തി പുള്ളിപ്പുലിയെ കൊന്നത്.
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രംഗനാഥ്, പപ്പയ്യ, രാമു എന്നിവരാണ് ചികിത്സയിലുള്ളത്.