പിഎസ്സി അംഗത്വത്തിനായി കോഴ; സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി
Tuesday, July 9, 2024 7:34 PM IST
കോഴിക്കോട്: സിപിഎം നേതാവ് പിഎസ്സി അംഗത്വത്തിനായി കോഴവാങ്ങിയെന്ന പരാതിയിൽ പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തന്നെ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം വേണ്ട ഗൗരവം പരാതിക്ക് നൽകിയില്ലെന്ന് വിമർശനം ഉണ്ടായി.
ജില്ല കേന്ദ്രീകരിച്ച് പാര്‍ട്ടിയിൽ കോക്കസ് പ്രവർത്തിക്കുന്നു എന്നതിലും മൗനം പാലിച്ചു. ഇത് വലിയവീഴ്ചയാണെന്നും ഉയർന്ന ആരോപണം ഗൗരവമുള്ളതായിട്ടും ജില്ലാ ഘടകം മുഖവിലക്ക് എടുത്തില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്.
സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളി കോഴവാങ്ങിയെന്നാണ് ആരോപണം. സംഭവത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരേ നടപടിക്ക് നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.
ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്സി അംഗത്വത്തിനായി 22 ലക്ഷം രൂപ നേതാവിന് കൈമാറിയത്.