മ​ല​പ്പു​റം: ഉ​ട​മ​സ്ഥ​ർ അ​റി​യാ​തെ സിം ​കാ​ർ​ഡ് എ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യും സിം ​കാ​ർ​ഡ് സെ​യി​ൽ​സ്മാ​നു​മാ​യ അ​ബ്ദു​ൽ ഷ​മീ​റാ​ണ് പി​ടി​യി​ലാ​യ​ത്.

2023 ന​വം​ബ​റി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ബി​എ​സ്എ​ൻ​എ​ൽ സിം ​കാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ച് ആ​ക്ടീ​വ് ആ​വു​ക​യും പി​ന്നീ​ട് ഒ​രു​മി​ച്ച് ഡീ​ആ​ക്റ്റീ​വാ​യി മ​റ്റ് ക​മ്പ​നി​ക​ളി​ലേ​ക്ക് പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഈ ​കാ​ർ​ഡു​ക​ൾ ഉ​ട​മ​സ്ഥ​ർ അ​റി​യാ​തെ എ​ടു​ത്ത​വ​യാ​ണ്. സിം ​കാ​ർ​ഡു​ക​ൾ ഉ​ട​മ​സ്ഥ​ർ അ​റി​യാ​തെ യൂ​ണി​ഖ് പോ​ർ​ട്ടിം​ഗ് കോ​ഡ് ശേ​ഖ​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും 1500 ഓ​ളം വി​വി​ധ ക​മ്പ​നി​ക​ളു​ടെ സിം ​കാ​ർ​ഡു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.