പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
Friday, July 12, 2024 12:22 AM IST
തിരുവനന്തപുരം: 19 ദിവസം നീണ്ടുനിന്ന പതിനഞ്ചാം കേരള നിയമസഭയുടെ 11 ആം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ചട്ടം 50 പ്രകാരമുള്ള 15 നോട്ടീസുകളാണ് പതിനഞ്ചാം സഭ പരിഗണിച്ചത്.
സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് ഭേദഗതി ചെയ്ത പ്രമേയവും സഭയില്‍ ഐകകണ്ഠേന പാസാക്കി. നിയമനിര്‍മാണത്തില്‍ കേരള മുനിസിപ്പാലിറ്റി ബില്‍, കേരള പഞ്ചായത്ത് രാജ് ബില്‍, കേരള നികുതി വസൂലാക്കല്‍ ബില്‍, കേരള ധനകാര്യ ബില്‍ എന്നീ സുപ്രധാന ബില്ലുകള്‍ സഭ പാസാക്കി. 2023-ലെ കേരള പൊതുരേഖ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു.
ജൂണ്‍ 10 ന് തുടങ്ങിയ സമ്മേളനം 28 ദിവസങ്ങള്‍ ചേരാനാണ് തീരുമാനിച്ചിരുന്നത്. കാര്യോപദേശക സമിതി യോഗത്തിന്റെ ശിപാര്‍ശ പ്രകാരം ഒമ്പത് ദിവസം ഒഴിവാക്കി ആകെ 19 ദിവസങ്ങളാണ് സഭ ചേര്‍ന്നത്.