ഹൃദയാഘാതം; മലയാളി യുവാവ് ഷാർജയിൽ മരണപ്പെട്ടു
Friday, July 12, 2024 2:42 AM IST
ഷാർജ: മലയാളി യുവാവ് ഷാർജയിൽ മരണപ്പെട്ടു. മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി മുഹമ്മദ് അസ്ലം (26) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം.
ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.