മോഷണം: കാപ്പാകേസ് പ്രതി പിടിയിൽ
Friday, July 12, 2024 7:24 AM IST
തൊടുപുഴ : വിവിധ മോഷണക്കേസുകളില്‍പ്പെട്ട് മുങ്ങിനടന്ന കാപ്പാ കരുതല്‍ തടങ്കല്‍പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാമറ്റം കൊല്ലിയില്‍ അജേഷ് (38)നെയാണ് പോലീസ് പിടികൂടിയത്.
കുറവിലങ്ങാട് തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ മോഷണം നടത്തി പിടിയിലായശേഷം ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങി. പിന്നീട് കരിപ്പലങ്ങാട് കട കുത്തിത്തുറന്ന് മോഷണം നടത്തി മുങ്ങി.
അതിനിടെ 2023 നവംബറില്‍ ഇയാള്‍ക്കെതിരേ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി. മോഷണശേഷം ഇതരസംസ്ഥാനങ്ങളിലേക്ക് പോയി ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്നു പതിവ്.
ഇതുമനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുന്നതിനായി ഗോവ, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പിടിക്കാനായില്ല.
തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.