മന്ത്രിസഭായോഗം ഇന്ന്: ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചേക്കും
Wednesday, July 17, 2024 10:06 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത.
അതേസമയം, ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ക്ക് പുറമെ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.