ശ്രീലങ്കന്‍ പര്യടനം: ഇന്ത്യൻ ടീം പ്രഖ്യാപനം നീട്ടിവച്ചു
Wednesday, July 17, 2024 4:33 PM IST
മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു. ഇന്ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വ്യാഴാഴ്ചയെ ടീമിനെ പ്രഖ്യാപിക്കൂവെന്ന് ബിസിസിഐ അറിയിച്ചു.
പര്യടനത്തില്‍ നിന്ന് രോഹിത് വിട്ടു നില്‍ക്കുമെന്നും കെ.എല്‍.രാഹുല്‍ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യയ്ക്ക് ആറ് ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിയിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ ഇന്ത്യ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് കളിക്കുന്നത്.