പാലക്കാട്ട് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ടു; തിരച്ചില്‍ തുടരുന്നു
Saturday, July 20, 2024 2:44 PM IST
പാലക്കാട്: തരൂര്‍ ഗായത്രിപുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ടു. ചിറ്റൂര്‍ സ്വദേശിയായ 16 വയസുകാരനാണ് അപകടത്തില്‍പെട്ടത്. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
ഉച്ചയോടെ കുരുത്തിക്കോട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ഒഴുക്കില്‍പെട്ടെങ്കിലും ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ഥി തരൂരിലെ ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.