തിരുവനന്തപുരത്ത് നാലാംക്ലാസ് വിദ്യാർഥിനിക്ക് എച്ച്1 എൻ1
Monday, July 22, 2024 1:28 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് നാലാംക്ലാസ് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽപി സ്കൂളിലെ വിദ്യാർഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ഇന്നു രാവിലെ ആശുപത്രി അധികൃതർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.