എച്ച് 1 എന്‍ 1 ബാധിച്ച് മധ്യവയസ്കൻ മരിച്ചു
Sunday, September 8, 2024 12:39 PM IST
തൃശൂര്‍: വൈറൽ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് 54 കാരൻ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.
പനി ബാധിച്ച് അനിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 23നാണ് ഇയാൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്.
പിന്നാലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതായി കണ്ടത്തിയിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.