ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​തി​ന് ജ​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാണ് മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ സു​ശ​ക്ത​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തൊ​ഴി​ല്‍, മ​ധ്യ​വ​ര്‍​ഗം, ചെ​റു​കി​ട, ഇ​ട​ത്ത​രം മേ​ഖ​ല​ക​ള്‍​ക്ക് ബ​ജ​റ്റി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കും. രാ​ജ്യ​ത്ത് പ​ണ​പെ​രു​പ്പം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബ​ജ​റ്റി​ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം രാ​വി​ലെ 11നാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത്. തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഏ​ഴാം ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.