കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Thursday, July 25, 2024 8:47 PM IST
കോഴിക്കോട്: കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. പ്രാഥമിക പരിശോധനയിൽ രോഗം തെളിഞ്ഞിരുന്നു.
അന്തിമ പരിശോധനാ ഫലം വന്ന ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. തളിപ്പറമ്പിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്.