കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി; ഒരു വയസുകാരിക്ക് ദാരുണാന്ത്യം
Friday, July 26, 2024 9:36 AM IST
പാലക്കാട്: കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. മുതലമട പാപ്പാൻചള്ളയിൽ അജീഷ് - ദീപിക ദമ്പതികളുടെ മകൾ ത്രിഷിക ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ബോട്ടിൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. പാലക്കാട്ടെ ജില്ലാ ആശുപത്രിയിൽവച്ച് ബോട്ടിൽ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്. ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുന്പോഴാണ് ദാരുണസംഭവം.