ആന്റണി രാജുവിന് നിർണായകം; തൊണ്ടിമുതല്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Tuesday, July 30, 2024 1:30 AM IST
ന്യൂഡൽഹി : മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതല്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂണിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്.
കേസിൽ ആന്റണി രാജു സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്റണി രാജു സമര്‍പ്പിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.