തദ്ദേശവാർഡ് ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് മുൻതൂക്കം
Wednesday, July 31, 2024 1:20 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 43 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആദ്യഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം. നിലവിൽ 23 ഇടത്ത് എൽഡിഎഫും 18 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത് എൻഡിഎയ്ക്കാണ് ലീഡ്.
പുനലൂർ കരവാളൂർ പഞ്ചായത്തിലെ ടൗൺ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി അനൂപ് പി. ഉമ്മൻ (സിപിഐ.) തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ബി. മായാദേവി (ആർഎസ്പി) യെ 171 വോട്ടിന് പരാജയപ്പെടുത്തിയാണ് അനൂപ് വിജയിച്ചത്. അനൂപിന് 406 വോട്ടും മായാദേവിക്ക് 235 വോട്ടും ലഭിച്ചു.
ബിജെപി സ്ഥാനാർഥി അശോക് കുമാർ 194 വോട്ടുകൾ കരസ്ഥമാക്കി. കോൺഗ്രസ് റിബൽ സ്ഥാനാർഥി അജയകുമാർ 106 വോട്ടുകൾ നേടുകയും ചെയ്തു.