കണ്ണൂരിൽ ട്രെയിനിനു നേരേ വീണ്ടും കല്ലേറ്
Friday, August 2, 2024 1:48 PM IST
പയ്യന്നൂർ: കണ്ണൂരിൽ വീണ്ടും ട്രെയിനിനുനേരേ കല്ലേറ്. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. പയ്യന്നൂരിനും പഴയങ്ങാടിക്കുമിടയിലായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽനിന്നു പുറപ്പെട്ട് പഴയങ്ങാടി എത്തുന്നതിന് മുമ്പാണ് ബി 5 കോച്ചിന്റെ ജനൽ ഗ്ലാസ് കല്ലേറിൽ തകർന്നത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
റെയിൽവേ പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് കോച്ചിലെ യാത്രക്കാരനിൽനിന്ന് വിവരം തേടി കേസെടുക്കുകയുമായിരുന്നു.