അപകടമേഖലകളിലേക്ക് ആരും നേരിട്ട് ഭക്ഷണം എത്തിക്കരുത്: കളക്ടര്‍
Saturday, August 3, 2024 12:09 PM IST
വയനാട്: ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണമോ മറ്റ് ഭക്ഷണ പദാര്‍ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ.
മേപ്പാടിയിലെ പൊതുഅടുക്കളയിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം തയാറാക്കുന്നത്. ഇത് പ്രത്യേകം നിയോഗിച്ചിട്ടുള്ള അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ മുഖാന്തരമാണ് നല്‍കുകയെന്നും കളക്ടർ വ്യക്തമാക്കി.
ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് രാവിലെ കളക്ടർ അറിയിച്ചിരുന്നു. 218 ആളുകളെയാണ് ഇനി കണ്ടെത്താനുള്ളത്.
കൂടുതല്‍ പേരെ കണ്ടെത്താനുണ്ടോ എന്ന് പരിശോധിക്കും. ചാലിയാറിന്റെ 40 കിലോമീറ്റര്‍ തീരത്ത് പരിശോധന നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.