സുരേഷ് ഗോപി വയനാട്ടില്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും
Sunday, August 4, 2024 10:38 AM IST
വയനാട്: ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
രാവിലെ സ്ഥലത്തെത്തിയ സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സൈനികരുമായി സംസാരിച്ചു. ദുരന്തം സംഭവിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വയനാട്ടിലെത്തുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.